GeneralLatest NewsTV Shows

ശ്രീശാന്ത് മോശമായി പെരുമാറിയെന്നു നടി; വാക്പോരുമായി  ഭുവനേശ്വരിയും നടിയും

വിവാദ നായകന്‍ ശ്രീശാന്ത് വീണ്ടും ചര്‍ച്ചയില്‍ നിറയുന്നു.  സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥിയാണ് താരം. എന്നാല്‍ ശ്രീ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടിയും മോഡലുമായ ഗൗഹര്‍ ഖാന്‍.. മുന്‍ ബിഗ്‌ ബോസ് വിജയിയായ ഗൗഹര്‍  കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. 
 
ശ്രീശാന്ത് തന്നോട് മോശമായി പെരുമാറിയെന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ ഹൗസില്‍ നിന്ന് പുറത്തെത്തിയ ശേഷം ട്വീറ്റ് ചെയ്തു. ഇത് വിവാദമായതോടെ ഭാര്യ ഭുവനെസ്വരിയും രംഗത്തെത്തി. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ദീപികയ്ക്ക് വേണ്ടി  ശ്രീശാന്തിനോട് ടാസ്‌ക് ചെയ്യാന്‍ ആവശ്യവുമായി  ഗൗഹര്‍ എത്തിയതോടെയാണ് സംഭവം. മത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചപ്പോള്‍ നിയന്ത്രണം വിട്ട ശ്രീശാന്ത് ദേഷ്യം മറച്ചുവയ്ക്കാതെ പെരുമാറി.  എന്നാല്‍ ദീപികയ്ക്ക് തിളങ്ങണം എങ്കില്‍ ടാസ്‌ക് ചെയ്യാന്‍ അവരോട് പറയണമായിരുന്നുവെന്നും ശ്രീശാന്തിനെ വെറുതെ വിടണമെന്നും ഭുവനേശ്വരി കുമാരി പറഞ്ഞു. ഇതോടെ ട്വിറ്ററില്‍ കടുത്ത വാക്ക് പോര് നടക്കുകയാണ്. 

shortlink

Related Articles

Post Your Comments


Back to top button