ബോളിവുഡിലെ താര സുന്ദരിയാകാന്‍ നടി ശ്രീദേവിയുടെ മകള്‍ ജാന്വിയുമുണ്ട്. ആദ്യ ചിത്രത്തിലൂടെ താനെ ശ്രദ്ധിക്കപ്പെട്ട ജാന്‍വി കപൂറും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍. ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ ഇരുവരും തമ്മിലുള്ള വീഡിയോയെക്കാളും ആളുകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് അതിന്റെ രസകരമായ അടിക്കുറിപ്പായിരുന്നു. തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റിൽ കാണാം. മണിക്കൂറുകള്‍കൊണ്ട് വീഡിയോ സമോഹമാധ്യമങ്ങളില് തരംഗമായിക്കഴിഞ്ഞു. പഴയ ഹിന്ദി സീരിയൽ താരമായിരുന്നു സ്മൃതി ഇറാനി .
Post Your Comments