
സൂപ്പര്‍താരങ്ങളുടെ നായികയായി ഒരുകാലത്തെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി പ്രിയാ രാമന് തിരിച്ചെത്തുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന താരം ഇപ്പോള്‍ വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടുമെത്തുന്നത്. നടന് രഞ്ജിത്തുമായുള്ള പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ബിഗ് സ്ക്രീനില്‍ തിളങ്ങിയ താരം തിരിച്ചെത്തുന്നത് ടെലിവിഷനിലൂടെയാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് താരം വീണ്ടുമെത്തുക.
Post Your Comments