
ടെലിവിഷന്‍ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് മോനിഷ. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തിയ മോനിഷ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടി. മഞ്ഞുരുകും കാലത്തിലൂടെയാണ് മോനിഷയുടെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് മലര്‍വാടി എന്നൊരു സീരിയലും മോനിഷ മലയാളത്തില്‍ ചെയ്തിരുന്നു. എന്നാല്‍ സീരിയലിന്റെ വന്‍ വിജയത്തിന് ശേഷം മോനിഷയെ മലയാളത്തില്‍ കാണാനേയില്ല. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും താരം പിന്‍വാങ്ങിയോ എന്ന സംശയത്തിലാണ് ആരാധകര്‍.
എന്നാല്‍ വിജയ് ടിവിയില്‍ സംപ്രേക്ഷം ചെയ്യുന്ന അരണ്‍മനൈ കിളി എന്ന തമിഴ് പരമ്പരയില്‍ അഭിനയിക്കുകയാണ് മോനിഷ. സാഹചര്യം കൊണ്ട് ഒരു വലിയ പണക്കാര വീട്ടില്‍ മരുമകളായി എത്തിയ ജാനുവിന്റെ വേഷമാണ് ഈ സീരിയലിലും മോനിഷയ്ക്ക്.
ബത്തേരിക്കാരിയായ മോനിഷയുടെ ഭര്‍ത്താവ് അര്‍ഷക് നാഥാണ്. മോനിഷയുടെ മൂന്നാമത്തെ സീരിയലാണ് അരണ്‍മനൈ കിളി. റേറ്റിങില്‍ മുന്നില്‍ നില്ക്കുന്ന തമിഴ് സീരിയലുകളില്‍ ഒന്നാണ് അരണ്‍മനൈ കിളി.
Post Your Comments