GeneralLatest NewsMollywood

നടി കുളിക്കാൻ കയറുന്ന രംഗത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു; നടിമാര്‍ പോലും അറിയാത്ത സംഭവത്തെക്കുറിച്ച് തിരക്കഥാകൃത്ത്

സിനിമയിലെ ചൂഷണങ്ങള്‍ താരങ്ങളുടെ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി താരങ്ങള്‍ തന്നെ രംഗത്തെത്തിതുടങ്ങി. നിഷ്കളങ്കതയോടെ അഭിനയ ലോകത്തേയ്ക്ക് എത്തുന്ന താരങ്ങളെ ചതിയില്‍പ്പെടുത്തുന്നതാണെന്ന് തിരക്കഥാകൃത്ത് ബിബിന്‍. ആ‍ശ ശരത്, പ്രഥ്വിരാജ് എന്നിവർ ഒന്നിച്ച പാവട എന്ന ചിത്രത്തിന്റ്ര്‍ തിരക്കഥകൃത്ത് ക്കൂടിയായ ബിബിന്‍ മലയാള ചിത്രങ്ങള്‍ തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അശ്ലീല രംഗങ്ങള്‍ അനാവശ്യമായി കയറ്റിയിരുന്നതായി തുറന്നു പറയുന്നു.

“പണ്ട് മലയാള സിനിമകൾ തമിഴിലേക്കു മൊഴിമാറ്റം ചെയ്യുമ്പോൾ അതിൽ ബിറ്റ് ചേർക്കുന്ന പതിവുണ്ടായിരുന്നു. സിനിമയിൽ ഇല്ലാത്ത അശ്ലീല ദൃശ്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിച്ചേർക്കാറുള്ളത്. ആ സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ പോലും ആകില്ല ആ ദൃശ്യങ്ങൾ. ഒരു നടി കുളിക്കാൻ കയറുന്ന രംഗം ഉണ്ടെങ്കിൽ അവർ കുളിമുറിയിൽ കയറി വാതിലടച്ചാൽ പിന്നെ കാണിയ്ക്കുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും. പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇതുപോലെ ബിറ്റുകൾ ചേർക്കും. ഈ ചിത്രങ്ങളിൽ അഭിനയിച്ച നടിമാർ സഞ്ചരിക്കുമ്പോൾ തമിഴ്നാട്ടിലെ ചിലരൊക്കെ വേറൊരു തരത്തിലാണ് ഇവരെ നോക്കുക. ചിലപ്പോൾ നടിമാർ ഇത് അറിയുകപോലും ഉണ്ടാകില്ല.’- ബിബിൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button