GeneralLatest NewsMollywood

‘എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ?’ ശ്രീനിവാസന്റെ വഴക്കിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും ഹരമാണ്. ഗ്രാമീണമായ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ ഈ കൂട്ടുകെട്ട് പതിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഈ ഇടവേളയ്ക്ക് കാരണം ശ്രീനിവാസനുമായുള്ള പിണക്കമാണ് കാരണമെന്ന് ഗോസിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതി നിഷേധിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്റെ പിണക്കത്തെക്കുറിച്ചു തുറന്നു പറയുന്നു.

നാടോടികാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവമാണ് മാതൃഭൂമിയുടെ സത്യത്തില്‍ ശ്രീനി എന്ന പരിപാടിയില്‍ സത്യന്‍ അന്തിക്കാട് പങ്കുവച്ചത്. ‘വഴക്കുകള്‍ ഒരിക്കലും വ്യക്തിപരമായുണ്ടാകുന്നതല്ല. സിനിമയേക്കുറിച്ച് ചര്‍ച്ച ചെയ്ത് പല വഴക്കുകളും ഉണ്ടാകാറുണ്ട്.ഒരു പ്രാവശ്യം നാടോടിക്കറ്റിന്റെ സിനിമയുടെ ചിത്രീകരണ സമയത്താണ് അതുപോലൊന്ന് ഉണ്ടായത്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് അന്ന് ഷൂട്ടിങ് തുടങ്ങേണ്ടി വന്നു. ക്ലൈമാക്​സ് കിട്ടുന്നില്ല.’

ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ ശ്രീനി ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുന്നു. നിര്‍മാതാവും ഹാപ്പി. മമ്മൂട്ടിക്ക് ഒരു ഗസ്‌റ് റോള്‍ ഉണ്ട് ചിത്രത്തില്‍. ഒരു ഇന്‍സ്പെക്ടര്‍. അങ്ങനെ കുറെ മാറ്റങ്ങള്‍. ശ്രീനി എന്റെ അടുത്ത് കഥ പറഞ്ഞതും ഞാന്‍ പറഞ്ഞു ഇത് തീരെ പോരാ എന്ന്. ശ്രീനിയ്ക്കും സ്വാഭാവികമായും ദേഷ്യം വന്നു. ശ്രീനി അന്ന് എന്റെ അടുത്ത് പറഞ്ഞത് ഇങ്ങനെയാണ്-‘ഞാന്‍ നാളെ തന്നെ ഇവിടുന്നു പോകും. നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല. എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ? എനിക്കിങ്ങനെയേ പറ്റുള്ളൂ’.. എന്ന് പറഞ്ഞു ശ്രീനി പിണങ്ങി.” സത്യന്‍ പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button