മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. ചിത്രത്തില്‍ തൃശ്ശൂര്‍കാരനായുള്ള താരത്തിന്റെ അഭിനയം പ്രത്യേക പ്രശംസ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയങ്ങള്‍ മമ്മൂട്ടി അസ്വസ്ഥനായിരുന്നുവെന്നു രഞ്ജിത്ത് വെളിപ്പെടുത്തുന്നു.
‘മമ്മൂക്കയോട് ഇതിന്റെ കഥയാണ് ആദ്യം പറയുന്നത്. സ്‌ക്രിപ്റ്റ് പിന്നീടാണ് കൊടുത്തത്. ഷൂട്ടിങ്ങിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പുള്ളി കുറച്ച് ഡിസ്റ്റര്‍ബ്ഡായിരുന്നു. ഇതിനൊപ്പം ഷൂട്ടിങ്ങ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാന്‍ പറ്റാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ എന്റെയടുത്ത് പറഞ്ഞില്ല.. പുള്ളി ക്യാമറമാന്‍ വേണുവിന്റെ അടുക്കല്‍ പറഞ്ഞു. ‘ഇത് എനിക്ക് വലിയ ഗുണമുണ്ടാവാന്‍ പോവുന്നില്ല. സിനിമ ചിലപ്പോള്‍ ഇന്‍ട്രസ്റ്റിങ്ങായിരിക്കും ‘. നാലഞ്ചു ദിവസം കഴിഞ്ഞപ്പോ പുള്ളി തന്നെ തിരുത്തി പറഞ്ഞു ‘വേണു ഇത് ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച്മാര്‍ക്ക് സിനിമയായിരിക്കുമെന്ന്’.”
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലാണ് രഞ്ജിത്ത് ഇത് പങ്കുവച്ചത്.
Post Your Comments