കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ പ്രകാരം ഇന്റര്‍നെറ്റില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തെരഞ്ഞത് സണ്ണി ലിയോണിനെ എന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദി നടന് സല്മാന് ഖാനെയും പിന്നിലാക്കിയാണ് മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി സെര്‍ച്ചില്‍ മുന്നിലെത്തിയത്. ഇവര്‍ക്ക് പിന്നാലെ ഷാറൂഖ് ഖാന്, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരുമുണ്ട്.
നടിമാരില്‍ സണ്ണി കഴിഞ്ഞാല്‍ കത്രിന കൈഫ്, ദീപിക പാദുക്കോണ്‍, പ്രിയങ്ക ചോപ്ര, അനുഷ്ക ശര്‍മ എന്നിവര്‍ക്കൊപ്പം മലയാളി താരം പ്രിയാ പ്രകാശ് വാര്യരുമുണ്ട്. ഹോട്ട്, സെക്സി എന്നൊക്കെ ചേര്‍ത്താണ് നടിമാരുടെ വീഡിയോകള്‍ തിരയുന്നതെന്നും റിപ്പോര്‍ട്ട്. ബോളിവുഡ്ഡിനെ പിന്നിലാക്കി ഭോജ്പുരി സിനിമയ്ക്കാണ് ഇപ്പോള്‍ മുന്നേറ്റമെന്നും പട്ടിക പറയുന്നു
Post Your Comments