കൊച്ചിയിലെ മയക്കുമരുന്ന് കേസില്‍ യുവനടി അശ്വതി അരസ്ത്തിലായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു. വിഷാദ രോഗത്തിന് അടിമയായ താരം അതില്‍ നിന്നും രക്ഷ നേടാന്‍ മയക്കു മരുന്നു സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും ഗോവയിലെ ലഹരിപാര്‍ട്ടികളില്‍ നടി സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. നടിക്ക് മയക്കുമരുന്ന് നല്‍കിയത് ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ അരുണ്‍ എന്ന മലയാളിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെട്ട അരുണാണ് അശ്വതിയ്ക്ക് ഇടനിലക്കാരനായി സാധനം കൈമാറിയിരുന്നത്, ഇയാളെ കണ്ടെത്താനായി പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും മയക്കുമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്വതിയുടെ ഡ്രൈവര്‍ ബിനോയിയെ പൊലീസ് പിടികൂടിയിരുന്നു. കൂടാതെ ഗ്രാമിന് 3000 രൂപ നിരക്കില്‍ നടി അശ്വതി ബാബു സീരിയല്‍ രംഗത്തും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങളുടെ ക്ലിപ്പുകള്‍ നടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments