വിവാഹ മോചനത്തിനെക്കുറിച്ചു മനസ്സ് തുറന്നു പ്രമുഖ ടെലിവിഷന്‍ താരം ദൽജീത്ത്. ഗാർഹിക പീഡനത്തിന്റെ പേരിലാണ് ഭര്‍ത്താവ് ഷലീൻ ഭാനോട്ടിൽനിന്നു താരം വിവാഹമോചനം നേടിയത്. ജീവിതത്തില്‍ ഇനി മുന്നോട്ടുപോകാനാവില്ല എന്ന ഘട്ടത്തിലാണ് താൻ മകനോടൊപ്പം വിവാഹത്തിൽനിന്നു പുറത്തുവന്നതെന്നു ദൽജീത്ത് വ്യക്തമാക്കി.
ജയ്ദൻ എന്നാണ് ജൽജീത്തിന്റെ മകന്റെ പേര്. മകനുമായി ഒറ്റയ്ക്കു ജീവിക്കാൻ അനുകൂലമല്ല സാഹചര്യമല്ല തനിക്ക് ചുറ്റുമുള്ളതെന്നു താരം പറയുന്നു. ഉദ്ദേശിച്ചതുപോലെയല്ല ജീവിതം മുന്നോട്ടുപോയത്. ഞാൻ തിരഞ്ഞെടുത്ത ആൾ തെറ്റിപ്പോയി. എന്റെ തെറ്റാണത്. പക്ഷേ, നേരിടാൻ ഞാൻ പഠിച്ചുകഴിഞ്ഞു. തകർച്ചയിൽനിന്നു ഞാൻ പുറത്തുവന്നുകഴിഞ്ഞു –വിവാഹമോചനത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചു ദൽജീത്ത് പറയുന്നു
തന്നെ കാത്തിരിക്കുന്നതു തകർച്ചയാണെന്ന് സമൂഹം ഓരോ നിമിഷവും മുന്നറിയിപ്പുതന്നുകൊണ്ടിരുന്നു. വ്യക്തിജീവിതത്തിലെ തകർച്ചയെക്കാൾ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ക്രൂരമായ മനോഭാവമാണ് തന്നെ വേദനിപ്പിച്ചതെന്നും ദൽജീത്ത് പറയുന്നു. അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയ താരം വിവാഹ മോചനത്തിന് ശേഷം അമ്മവേശങ്ങള്‍ മാത്രമാണ് കിട്ടുന്നതെന്നും പറയുന്നു.
Post Your Comments