ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയവരാണ് സത്യന് അന്തിക്കാടും ശ്രീനിവാസനും. 1986 ല്‍ ടി.പി ബാലഗോപാലന് എം.എ എന്ന ചിത്രത്തില്‍ തുടങ്ങിയ ഈ കൂട്ടുകെട്ട് 2002 ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ വരെ നീണ്ടുനിന്നു. എന്നാല്‍ നീണ്ട പതിനാറു വർഷം ഈ കൂട്ട് കെട്ടില്‍ ഒറ്റ ചിത്രം പോലും പുറത്തിറങ്ങിയില്ല. ഇപ്പോള്‍ ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ് ഈ കൂട്ടുകെട്ട്. നീണ്ട ഇടവേളയുടെ കാരണം വെളിപ്പെടുത്തുകയാണ് ശ്രീനിവാസന്.
“ശരിക്കും ഈ പതിനാറ് വര്‍ഷത്തെ ഗ്യാപ് ഞങ്ങള്‍ അറിഞ്ഞ് കൊണ്ട് വന്നതല്ല. തുടര്‍ച്ചയായി കുറേ സിനിമകള്‍ ചെയ്തു ചെയ്തു വന്നപ്പോള്‍ ഒരേ രീതിയിലുള്ള ചിന്താഗതിനിന്നും മാറി വരാം എന്ന് ചിന്തിച്ചു. അത് കുറച്ചു നാൾ മുന്‍പ് തുടങ്ങി നമ്മള് ആലോചിച്ചിരുന്നു. അല്ലാതെ പല ആള്‍ക്കാരും ധരിച്ചിരുന്നു ഞങ്ങള്‍ തമ്മില്‍ പിണങ്ങിയിട്ടാണെന്ന്. പക്ഷേ അങ്ങനെ പിണക്കമൊന്നും ഉണ്ടായിട്ടില്ല”- സത്യന് അന്തിക്കാട് പറയുന്നു.
എന്നാല്‍ സത്യന് അന്തിക്കാട് പറഞ്ഞത് നുണയാണെന്നും ലോഹിതദാസിനെ കണ്ടപ്പോള്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ശ്രീനിവാസന് വെളിപ്പെടുത്തിയത്. ”ഇടയ്ക്ക് ലോഹിതദാസ് എന്ന എഴുത്തുകാരന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നു. അപ്പോള്‍ എന്നേക്കാള്‍ നല്ലത് അയാളാണെന്ന് തോന്നിയിട്ട് അയാളെകൊണ്ട് എഴുതിച്ചു. എന്നെ പുറത്താക്കി”
കടപ്പാട്: മാതൃഭൂമി
Post Your Comments