വിവാദ ചിത്രം പത്മാവതിനു ശേഷം ശക്തമായ കഥാപാത്രവുമായി ദീപിക വീണ്ടുമെത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചപ്പക് എന്ന ചിത്രം ഒരുക്കുന്നത് മേഘ്ന ഗുല്‍സാറാണ്. ചിത്രത്തില്‍ നായകനായി തീരുമാനിച്ചത് നടന് രാജ്കുമാര് റാവുവിനെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്കുമാറിനെ മാറ്റി വിക്രാന്ത് മാസ്സി ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ് കുമാറിനെ പുറത്താക്കിയതിന്റെ കാരണം മറ്റു ചിത്രങ്ങളുടെ ഡേറ്റ് പ്രശ്നങ്ങള്‍ ആണെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇരുപത് ദിവസത്തെ ചിത്രീകരണത്തിനു മൂന്നു കോടി പ്രതിഫലം ചോദിച്ചതാണ് താരത്തെ പുറത്താക്കാന്‍ കാരണമെന്ന് പുതിയ റിപ്പോര്‍ട്ട്.
Post Your Comments