മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിന്റെ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒടിയനും രണ്ടാമൂഴവും എല്ലാം അത്തരം ശ്രേണിയില്‍പ്പെട്ട ചിത്രങ്ങളാണ്. അക്കൂട്ടത്തിലെയ്ക്ക് സിദ്ദിഖ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്നീ ചിത്രങ്ങള്‍ക്കായി മുന്‍പ് ഒരുമിച്ചിട്ടുള്ള ഇരുവരുടെയും പുതിയ ചിത്രത്തിന്റെ പേര് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. പുത്തന്‍ ചിത്രങ്ങളുടെ വരവില്‍ ആരാധകര്‍ പോലും അന്വേഷിക്കാത്ത ഒരു ചിത്രമുണ്ട്. രണ്ടായിരത്തി പതിനാറില്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ബെന്‍സ് വാസു. ഈ ചിത്രത്തിന് എന്താണ് സംഭവിച്ചത്?
വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതിയ ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി സിനിമാ ലോകത്തെത്തിയ ജി പ്രജിത് മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണ് ബെന്‍സ് വാസു. ബെൻസ് വാസു എന്ന പേരില്‍ മുന്‍പും മലയാളത്തില്‍ ഒരു ചിത്രം വന്നിട്ടുണ്ട്. സൂപ്പര്‍ താരം ജയൻ നായകനായ ചിത്രം. എന്നാല്‍ ആ ചിത്രവുമായി മോഹന്‍ലാല്‍ ചിത്രത്തിന് സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബെൻസ് വാസുവിന് തിരക്കഥയൊരുക്കുന്നത് കെ ആർ സുനിലാണ്. എന്നാൽ ഈ പ്രൊജക്റ്റിനെ പറ്റി പിന്നീട് ഒന്നും പറഞ്ഞു കേട്ടില്ല.
Post Your Comments