മലയാളത്തിന്റെ സൂപര്‍ താരം മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യർ സിബിഐ. മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഈ മമ്മൂട്ടി കഥാപാത്രം അഞ്ചാം വരവിനു തയ്യാറെടുക്കുന്നു. മികച്ച ക്രൈം ത്രില്ലറായ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ്റിപ്പോർട്ടുകൾ.
‘മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ട് മാത്രമാണ് ഈ ചിത്രം യാഥാർത്ഥ്യമായത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാൻ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്നുന്നത്. എന്നാൽ മമ്മൂട്ടിയായിരുന്നു ആ പേര് മാറ്റി സേതുരാമയ്യർ എന്നാക്കിയത്. പിന്നിലേക്ക് കൈ കെട്ടിയുള്ള ഈ കഥാപാത്രത്തിന്റെ നടപ്പും മമ്മൂട്ടിയുടെ സംഭാവന തന്നെയായിരുന്നു. അലി ഇമ്രാനെ മോഹൻലാൽ പിന്നീട് മൂന്നാംമുറയിൽ അവതരിപ്പിച്ചു’- സംവിധായകന് മധു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments