തെന്നിന്ത്യ സൂപ്പര്‍ താരം രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 2.0. ശങ്കര്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.എന്നാല്‍ ആ കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്ന പേര് കൊച്ചിൻ ഹനീഫയുടേതാണെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. ശങ്കറിന്റെ മുതൽവൻ, അന്യൻ, ശിവാജി, എന്തിരൻ എന്നീ സിനിമകളിൽ ഖനീഫ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
‘തമിഴിലെപോലെ തന്നെ നല്ല അഭിനേതാക്കളാണ് മലയാളത്തിലും ഉള്ളത്. മലയാളിതാരങ്ങളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ഓരോ സിനിമയിലും അങ്ങനെയൊരു വേഷം അവർക്ക് ഉണ്ടാകും. ഷാജോണിന്റെ കഥാപാത്രം എഴുതിയപ്പോൾ ഹനീഫയെയാണ് മനസ്സിൽ വന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പിന്നെയാര് എന്ന ചിന്തയിലാണ് ഷാജോണിലേയ്ക്ക് എത്തിയത്” അദ്ദേഹം പറഞ്ഞു.
Post Your Comments