താര സംഘടനയായ അമ്മയുമായി ആക്രമണത്തിനു ഇരയായ നടി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. എന്നാല്‍ ആക്രമണത്തിനിരയായ നടി ‘അമ്മ’യുമായി സഹകരണത്തിന് ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പുതിയ റിപ്പോര്‍ട്ട്.
അമ്മയിലേക്ക് നടിയെ തിരിച്ചു കൊണ്ടു വരാന്‍ ചില ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ താര സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് നടത്തിയതായും എന്നാല്‍ അത് പരാജയമായെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ‘അമ്മ’യുമായി സഹകരിക്കാന്‍ തന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് നടിയില്‍ നിന്നുണ്ടായതെന്നും ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തായത് ‘അമ്മ’യില്‍ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments