നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ ഉള്ള ബ്യൂട്ടി സലൂണിലുണ്ടായ വെടിവെയ്പു കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. കൊച്ചി കടവന്ത്രയിലെ ഷോപ്പിലെയ്ക്ക് ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിവയ്ച്ച സംഭവത്തില്‍ പിന്നില്‍ അധോലോക നായകന് രവി പൂജാരിയാണെന്ന് നടി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ നടിയുടെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. രവി പൂജാരിയുമായി ബന്ധപ്പെട്ട് ഒരു കേസില്‍ കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്.
രവി പൂജാരി ലീനയോട് 25 കോടി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുണ്ട്. ലീനയില്‍ നിന്നു വീണ്ടും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷണ സംഘം. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്.
Post Your Comments