GeneralKollywoodLatest News

പത്ത് വര്‍ഷത്തെ ബന്ധം; നടി തൃഷയുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് കാരണം വെളിപ്പെടുത്തി നടന്‍ റാണ

നടി തൃഷയുമായുള്ള പ്രണയ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി നടന്‍ റാണാ ദഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തില്‍ ഭല്ലാവ ദേവനായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റാണ. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരണ്‍ റാണയോട് ചോദിച്ചു. ചോദ്യത്തില്‍ നി ന്നു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച താരം ആദ്യം പറഞ്ഞത് തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നാണ്. ”പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല” താരം പറഞ്ഞു.

തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു കരണിന് റാണ മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button