മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. ച്സിനിമയുടെ ചിത്രീകരണത്തിനായി കളരി ഉള്‍പ്പെടെ അഭ്യസിച്ച യുവനടന് ധ്രുവനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. ചിത്രത്തിന്റെ സംവിധായകനെയും പുറത്താക്കിയെന്നാണ് പുതിയ റിപ്പോർട്ട്.
40 കോടി മുതൽ മുടക്കിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ സജീവ് പിള്ളയാണ്. എന്നാൽ നിലവിലെ സ്ഥിതി അനുസരിച്ച് സജീവ് പിള്ള ഈ ചിത്രത്തില്‍ നിന്നും മാറി എന്നും മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകൻ ചിത്രം ഏറ്റെടുക്കുമെന്നറിയുന്നു.
1999 മുതൽ ഈ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്യുകയും സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാല്‍ 14 കോടി മുതൽ മുടക്കില്‍ ചിത്രീകരിച്ച ആദ്യ ഷെഡ്യൂള്‍ ഒഴിവാക്കി അടുത്ത വർഷം ആദ്യം മുതൽ സിനിമ വീണ്ടും ചിത്രീകരിച്ചു തുടങ്ങാനാണ് പുതിയ പദ്ധതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
Post Your Comments