സിനിമാ ചിത്രീകരണത്തിനിടയില്‍ ഹോട്ടലിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നും ആരോപിച്ച് യുവനടി രംഗത്ത്. ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന ‘കൊച്ചിന് ഷാദി അറ്റ് ചെന്നൈ 03’ എന്ന മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി താമസിച്ച ഹോട്ടല്‍ ജീവനക്കാര്‍ അപമാനിച്ചതെന്നു ആരോപിച്ചു കന്നഡ നടി അക്ഷത ശ്രീധര്‍ ശാസ്ത്രി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍ കുമാറിന് പരാതി നല്കി.
മഞ്ജിത് ദിവാകര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു താമസിച്ച ഹോട്ടല്‍ മുറി വൃത്തിയാക്കാത്തതിനെതിരെ പ്രതികരിച്ചതിനാണ് ജീവനക്കാര്‍ മോശമായി പെരുമാറിയതെന്നു നടി പരാതിയില്‍ പറയുന്നു. മുറി വൃത്തിയാക്കാന്‍ നിങ്ങള്‍ രാജകുമാരിയല്ലല്ലോയെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ തന്നോട് ചോദിച്ചെന്നും ഇതുവരെ താമസിച്ചതിന്റെ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നെന്നും നടി പറഞ്ഞു. സംഭവത്തെക്കുറിച്ചു സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു.
ഇതിന് പിന്നാലെ കേരളാ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാഞ്ഞതിനാലാണ് താന്‍ ബെംഗളൂരുവിലേക്ക് മടങ്ങിയതെന്നും നടി പറഞ്ഞു. AAIM പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് കൊച്ചിന് ഷാദി അറ്റ് ചെന്നൈ 03.
Post Your Comments