ടെലിവിഷന്‍ ചരിത്രത്തില്‍ വിവാഹം ലൈവായി കാണിച്ചു ചരിത്രം കുറിച്ച പരമ്പരയാണ് സീത. ഈ സീരിയലില്‍ പ്രധാന കഥാപാത്രമായ ഇന്ദ്രനെ അവതരിപ്പിക്കുന്ന യുവ നടന് ഷാനവാസിന് ആരാധകര്‍ ഏറെയാണ്. സീത എന്ന പരമ്പരയില്‍ നിന്നും പുറത്തായ താരം അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്നു ഷാനവാസ് പറയുന്നു. ഷാനുവിന്റെ ഉമ്മ മൈനുനയുടെ രണ്ടു വൃക്കകളും തകരാറിലാണ്. ഒരാഴ്ച മൂന്ന് ഡയാലിസിസ് വേണം. മകനു വേണ്ടി ജീവിതം മാറ്റിവച്ച ഉമ്മയേയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങുകയാണ് താരമിപ്പോള്‍. ഇതിനിടയിലാണ് മനസ്സ് അറിയാത്ത കാര്യങ്ങളില്‍ ചിലര്‍ തന്നെ ക്രൂശിക്കുന്നതെന്ന് ഷാനവാസ് തുറന്നു പറയുന്നു.
”ഉമ്മയുടെ അസുഖത്തിന്റെ വേദനയിൽ ഞാൻ നീറി നിൽക്കുമ്പോഴാണ് ചിലരുടെ ദയ ഇല്ലാത്ത ആക്രമണങ്ങൾ. മനസ്സറിയാത്ത കാര്യങ്ങൾക്കു ഞാൻ ക്രൂശിക്കപ്പെടുന്നു. ഒരു പാട് പേർ ഇല്ല. ഒരു വ്യക്തി. അയാൾ സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ പുറത്താണു ഞാൻ ആ സീരിയലിൽ നിന്നു പുറത്തായത്. പക്ഷേ, ഞാൻ നിരപരാധി ആണെന്നു കാലം തെളിയിക്കും എന്ന് ഉറപ്പുണ്ട്.” ഷാനവാസ് വ്യക്തമാക്കി.
Post Your Comments