കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സീരിയല്‍ താരങ്ങള്‍. നായികാ നായകന്മാര് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. അത്തരത്തില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പ്രീത പ്രതീപ്. ‘മൂന്നു മണി’ എന്ന മെഗാസീരിയലില്‍ മതികല എന്ന കഥാപാത്രമാണ് പ്രീതയെ ശ്രദ്ധേയമാക്കിയത്. ഈ കഥാപാത്രത്തെ കിട്ടിയതിനെക്കുറിച്ചും അമ്മമാരുടെ പ്രതികരണത്തെക്കുറിച്ചും താരം പറയുന്നു.
”മെഗാഹിറ്റ് സീരിയല്‍ പരസ്പരത്തിൽ ഒരു ചെറിയ വേഷം ചെയ്തു. അതു കണ്ടിട്ടാണു ‘മൂന്നു മണി’ എന്ന മെഗാസീരിയലിലേക്ക് വിളി വരുന്നത്. അതിലെ മതികല എന്ന കഥാപാത്രം ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. നല്ല വില്ലത്തി ആയിരുന്നു. ‘നിന്നെപ്പോലൊരു വിത്ത് വീട്ടിൽ ഉണ്ടാരുന്നെങ്കിൽ വിഷം കൊടുത്ത് കൊന്നേനേ’ എന്നൊക്കെ പ്രേക്ഷകരായ ചില അമ്മമാർ രോഷത്തോടെ പറഞ്ഞിട്ടുണ്ട്. ആദ്യം അങ്ങനൊക്കെ കേൾക്കുമ്പോ വിഷമം തോന്നിയിരുന്നെങ്കിലും ആളുകൾ കഥാപാത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് അതെന്നു മനസ്സില്ലായപ്പോൾ സന്തോഷം തോന്നി.”
മൂന്നുമണിയ്ക്ക് ശേഷം ‘അമ്മുവിന്റെ അമ്മ’ എന്ന സീരിയലിലും പ്രീത പ്രധാന വേഷം ചെയ്തു.
Post Your Comments