GeneralLatest NewsMollywood

കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു; നവ്യ പങ്കുവയ്ക്കുന്നു

മലയാളത്തിന്റെ ഗ്രാമീണ മുഖമായിരുന്നു നവ്യാ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നവ്യ വിവാഹത്തോടെ സിനിമയില്‍ നിനും വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ടെലിവിഷന്‍ അവതരണവും നൃത്തവുമായി ഇപ്പോഴും സജീവമാണ്. വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം.

”കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു. അവിടെ (മുംബൈയില്‍) ഞാനും ഭര്‍ത്താവും മാത്രമേയുള്ളു. ആരോടും സംസാരിക്കാന്‍ പോലുമില്ല.. അതോടെ ഞാനെപ്പോഴും നാട്ടിലേക്ക് ഓടും. ഇവിടെയെത്തിയാല്‍ അമ്മയോട് നിര്‍ത്താതെ വര്‍ത്തമാനം പറയും. പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് നിനക്കെന്താ പറ്റിയതെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി പിന്നെ അതിന്റെ സിക്ക്‌നെസ്സ്. എല്ലാം കൂടി മടുത്തുപോയി.”

ഗൃഹലക്ഷ്മിക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button