റോജ പോലുള്ള ചിത്രങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അരവിന്ദ് സ്വാമി തന്റെ മൂന്നാം വരവിലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ ആരാധകരുടെ വലിയ സംശയമാണ് എന്തിനാണ് സൂപ്പര്‍ താരമായി ഇരുന്നപ്പോള്‍ തന്നെ താരം സിനിമ ഉപേക്ഷിച്ചത്. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് അരവിന്ദ് സ്വാമി.
എന്ത് കൊണ്ട് സിനിമയില്‍ നിന്നുംപിന്വാങ്ങി എന്ന് ചോദിച്ചപ്പോൾ സ്റ്റാർഡം തന്നെ നിയന്ത്രിക്കാൻ തുടങ്ങിയത് ഇഷ്ടമായില്ല എന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. തനിക്ക് ഒരു നടനായാൽ മാത്രം മതിയായിരുന്നുവെന്നും, അതിനായാണ് താൻ സിനിമയിൽ എത്തിയതെന്നും അരവിന്ദ് സ്വാമി പറയുന്നു. എന്നാൽ പ്രതീക്ഷിക്കാതെ ലഭിച്ച സ്റ്റാർഡം തന്നെ ഭരിക്കാൻ ആരംഭിച്ചതോടെയാണ് ഞാൻ സിനിമയിൽ നിന്ന് ഗ്യാപ് എടുത്തതെന്ന് അരവിന്ദ് സ്വാമി കൂട്ടിച്ചേർത്തു.
1991ൽ ദളപതി എന്ന രജനികാന്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിയുടെ അഭിനയജീവിതത്തിൽ തുടക്കം. പിന്നീട റോജ, ഡാഡി, മറുപടിയും, ദേവരാഗം, മിൻസാര കനവ്, സാത്ത് രംഗ് കാ സപ്നെ തുടങ്ങി തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ അരവിന്ദ് 1999ൽ പുറത്തിറങ്ങിയ എൻ ശ്വാസ കാറ്റ് എന്ന ചിത്രത്തിന് ശേഷം പ്രധാന വേഷത്തിലെത്തുന്നത് 2006ലാണ്. വീണ്ടും സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2013ൽ കടൽ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
Post Your Comments