നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന് ദിലീപിനെ അനുകൂലിച്ചുള്ള നിലപാടെടുത്തതിന്റെ പേരില്‍ പ്രതിസന്ധിയില്‍ ആയ താര സംഘടന അമ്മയില്‍ പുതിയ വഴിത്തിരിവ്. ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയുമായി സംഘടനാ നേതൃത്വം. നടി എന്ത് വിഷയമുയര്‍ത്തി രാജിനല്കിയോ ആ വിഷയത്തിന് സംഘടനയില്‍നിന്നുള്ള ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണ് അമ്മ എക്സിക്യുട്ടീവിന്റെ വികാരം. രാജി ദിലീപിനോട് ആവശ്യപ്പെട്ട് വാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നേരത്തെ പരസ്യമായി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വ്യക്തമായതെന്നാണ് ചില എക്സിക്യുട്ടീവ് അംഗങ്ങള്‍ പറയുന്നത്
സംഘടയില്‍നിന്ന് രാജിവച്ചെങ്കിലും നടിയുമായി ഈ വിഷയം എക്സിക്യുട്ടീവ് അംഗങ്ങളില്‍ ചിലര്‍ സംസാരിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചുവെന്നാണ് സൂചന. ഈ തീരുമാനത്തിന് സഹായകമായത് നടി മഞ്ജുവിന്റെ നിലപാട് ആണെന്നും സൂചന. കാരണം ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം വനിതാ കൂട്ടായ്മയില്‍ അംഗമായ മഞ്ജു ഇപ്പോള്‍ ഡബ്യുസിസിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. കൂടാതെ സൂപ്പര്‍താര ചിത്രങ്ങളുടെ ഭാഗമായി നില്‍ക്കുകയും അമ്മയ്ക്കെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത് എത്താത്തതും താരം അമ്മ സംഘടനയ്ക്കൊപ്പമുണ്ടെന്ന സൂചന നല്കാന് കഴിയും. അതുകൊണ്ട് തന്നെ
എന്നാല്‍ മഞ്ജുവാര്യരെ സഹായിച്ചതാണ് മോഹന്‍ലാലിന്റെ ഒടിയന് സിനിമയ്ക്കെതിരെ ഉണ്ടായ സംഘടിത ആക്രമണത്തിന് പ്രധാന കാരണമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ച ആയപ്പോഴും മഞ്ജുവിനു പിന്തുണയുമായി ഡബ്യുസിസി എത്താത്തതും ശ്രദ്ധേയമാണ്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പം രാജിവച്ച മറ്റു താരങ്ങളായ ഗീതുമോഹന്‍ദാസിനെയും റിമ കല്ലിങ്കലിനെയും രമ്യ നമ്പീശനെയും തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
Post Your Comments