സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീ ശാന്ത്. നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ വ്യത്യസ്തരായ കുറച്ചു വ്യക്തികള്‍ ഒന്നിച്ചു കഴിയുന്ന ഈ ഷോയിലൂടെ ചില ബന്ധങ്ങള്‍ വളരെപ്പെട്ടന്നു സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ സൌഹൃദത്തിന്റെ പേരില്‍ ശ്രീ എടുത്ത പുതിയ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
സുഹൃത്തായ ദീപികയുടെ നില്നില്പ്പിന് വേണ്ടി സ്വയം നോമിനേറ്റ് ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ് ശ്രീശാന്ത്. ദീപിക ബിഗ് ബോസില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് അറിയിച്ചത്. ശ്രീയുടെ ഈ തീരുമാനത്തെ അംഗീകരിച്ചു ഭാര്യ ഭുവനേശ്വരി രംഗത്ത്.
നല്ല മനുഷ്യര്‍ മെഴുകുതിരിപോലെയാണ്, അവര്‍ സ്വയം ഉരുകി തീര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം പരത്തും. ഒന്നു കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ സ്വന്തം കാര്യം ചിന്തിക്കാതെ ദീപികയെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് ഒരു വലിയ ഹൃദയമുണ്ട്- ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
Post Your Comments