മലയാളത്തിന്റെ യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. പരാജയ ചിത്രങ്ങളുടെ നായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. തന്റെ ജീവിതത്തിലെ ചില വിവാദങ്ങളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. മൂകാംബികയിൽ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ തുടങ്ങി തങ്ങളെ പല വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
” ഞങ്ങൾ വളരെ റിലിജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ, മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ച പറയാറ്. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങളും അ ല്ലാഹുവും അറിയുന്നുണ്ട് എന്ന് വിചാരിക്കാനാണ് ഇഷ്ടം. ” ആസിഫിന്റെ ഭാര്യ സമ പറയുന്നു.
” ട്രിപ് പോയപ്പോഴാണ് മൂകാംബിക സന്ദർശിച്ചത്. കൂടെയുള്ളവർ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാർത്ത വന്നത് ‘ആസിഫ് അലി ഇഷ്ട ദേവിയെ തൊഴാൻ മൂകാംബികയിൽ’ എന്നായിരുന്നു. എന്തിനാണങ്ങനെ എഴുതി വിട്ടത് എന്നറിയില്ല. ലാൽ സാറിന്റെ മകളുടെ കല്യാണത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിനൊന്നും ബന്ധം ഇല്ല. അനാവശ്യ വിമർശനങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ…” ആസിഫ് പറയുന്നു.
Post Your Comments