നീണ്ടകാലമായി മോഹന്‍ലാലിന്റെ സാരഥിയായി കൂടെയുള്ള വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. തങ്ങളുടെ കുടുംബത്തിലെ കാരണവരാണ് മമ്മൂട്ടിയെന്നു ആന്റണി പറയുന്നു. മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തിയാണ്. എന്റെ വളർച്ചയിൽപ്പോലും അദ്ദേഹം കാണിച്ച ശ്രദ്ധ വലുതാണെന്ന് ഒരു അഭിമുഖത്തില്‍ ആന്റണി പറയുന്നു
”അപ്പു അഭിനയിച്ച സിനിമ റീലീസ് ചെയ്യുന്നതിനു മുൻപു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു ലാൽ സാറാണ്. ഇവർ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്. എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന ആൾ വേറെയുണ്ടാകില്ല. മമ്മൂക്ക അപ്പുറത്തു നിൽക്കുന്നതൊരു ശക്തിയാണ്. എന്റെ വളർച്ചയിൽപ്പോലും അദ്ദേഹം കാണിച്ച ശ്രദ്ധ എനിക്കറിയാം. ഓരോ കാര്യത്തിലും വേണ്ടതു പറഞ്ഞുതരും. ഞങ്ങളുടെ വീട്ടിലെ കാരണവർതന്നെയാണു അദ്ദേഹം. ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. അതൃപ്തി സ്നേഹപൂർവം തുറന്നു പറയും.
ചില ബന്ധങ്ങൾ അങ്ങിനെയാണ്. സത്യൻ അന്തിക്കാട് സാർ എന്നും ലാൽ സാറിന് അവസാന വാക്കാണ്. എന്തു പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുക സത്യൻ സാറിനെയാണ്. അദ്ദേഹമറിയാത്ത ഒരു രഹസ്യവും വേദനയും സന്തോഷവും ലാൽസാറിനില്ല. സത്യൻ സാർ ലാൽ സാറിനു ജേഷ്ഠൻതന്നെയാണ്. പ്രിയദർശൻ സാർ,നിർമാതാവ് സുരേഷ് കുമാർ അങ്ങിനെ പലരും ഏതു അവസ്ഥയിലും ലാൽ സാറിനോടൊപ്പമുണ്ടാകുമെന്നുറപ്പുള്ളവരാണ്. ”
കടപ്പാട് : മനോരമ
Post Your Comments