GeneralKollywoodLatest NewsTV Shows

രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതിയ ചാനലും; രജനി ആരാധകര്‍ ആവേശത്തില്‍

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടുത്തിടെ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച രജനി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ചാനലും തുടങ്ങാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ വി എം സുധാകര്‍ ഇതിനായി നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാന്‍ രജനികാന്ത് നല്‍കിയ സമ്മതപത്രം വി എം സുധാകര്‍ ട്രേഡ്മാര്‍ക്സ് രജിസ്ട്രാറിന് കൈമാറി.

സൂപ്പര്‍സ്റ്റാര്‍ ടിവി, രജിനി ടിവി, തലൈവര്‍ ടിവി എന്നീ പേരുകളാണ് വി എം സുധാകര്‍ ടി വി ചാനലിനായി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button