പാതിരാത്രി നടിയെ പിന്തുടര്‍ന്നു; ഇരുപത്തിയേഴുകാരന്‍ പൊലീസിന്റെ പിടിയില്‍

പാതിരാത്രിയില്‍ നടിയും റിയാലിറ്റി ഷോ താരവുമായ ഡോളി ബിന്ദ്രയെ പിന്തുടര്‍ന്നു ഇരുപത്തിയേഴുകാരന്‍. ഒടുവില്‍ പോലീസ് പിടിയിലായി. ടെക്‌സ്‌റ്റൈയില്‍ ഷോപ്പ് ഉടമ അബ്ദുള്‍ ഷെയഖാണ് നടിയെ പിന്തുടര്‍ന്നത്തിന്റെ പേരില്‍ പോലീസ് അരസ്റ്റ് ചെയ്തിരിക്കുന്നത്.

രാത്രി ഒരു മണിക്കാണ് സംഭവം. ബാന്ദ്രയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താന്‍ ചടങ്ങു കഴിഞ്ഞു കാറില്‍ തിരിച്ചുപോകുമ്പോള്‍ ബാന്ദ്രയില്‍ നിന്നും ഘാര്‍ വരെയുള്ള യാത്രയില്‍ ഇയാള്‍ തന്നെ പിന്തുടര്‍ന്നതായി നടി പരാതിയില്‍ പറയുന്നു. കൂടാതെ താന്‍ ഫോണ്‍ ചെയ്യാനായി കാര്‍ നിര്‍ത്തിയപ്പോഴെല്ലാം അയാളും കാര്‍ നിര്‍ത്തിയെന്നും യാത്രക്കിടയില്‍ അയാള്‍ തന്നെ നോക്കി ആംഗ്യഭാഷയില്‍ എന്തൊക്കെയോ കാണിച്ചുവെന്നും താരം പറഞ്ഞു.

സഹികെട്ട താരം ലിങ്കിങ് റോഡില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസുകാരോട് പറയുകയും അവര്‍ ഇയാളെ പിടികൂടുകയുമായിരുന്നു. പിടിയിലായ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Share
Leave a Comment