GeneralLatest NewsMollywood

തെന്നിന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയത് ഞാനാണ്, പിന്നീട് സംഭവിച്ചതിനെക്കുറിച്ച് നടി ഉര്‍വശി

സിനിമാ മേഖലയില്‍ ഇപ്പോള്‍ യുവതാരങ്ങള്‍ക്ക് പോലും കാരവന്‍ വേണമെന്ന നിര്‍ബന്ധമുള്ള കാലമാണ്. സ്വന്തമായി കാരവന്‍ ഉള്ളവരും അല്ലാത്തവര്‍ വാടകയ്ക്ക് എടുത്തും ഉപയോഗിക്കുന്ന ഈ കാലത്ത് തെന്നിന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയ നടി താനാണെന്ന് തുറന്നു പറയുകയാണ്‌ ഉര്‍വശി.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘സൗത്ത് ഇന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയത് ഞാനാണ്. പക്ഷേ കാരവന്‍ എനിക്ക് അലര്‍ജിയാണ്. അതിനകത്ത് കയറിയാല്‍ പിന്നെ ഇരുട്ടാണോ വെളിച്ചമാണോ എന്നൊന്നും അറിയില്ല. ദിവസവും തിയതിയും സമയവും ഒന്നും നിശ്ചയമുണ്ടാവില്ല. അത്യാവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും പോകാനും വരാനുമല്ലാതെ കാരവന്റെ അകത്ത് ഞാന്‍ അങ്ങനെ ഇരിക്കാറില്ല’

എന്നാല്‍ കാരവന്‍ വന്നതോടെ പല നഷ്ടങ്ങളും ഉണ്ടായതായി താരം പറയുന്നു. വിശ്രമവേളകളിലെ ഒത്തുകൂടലും സംസാരവുമൊക്കെ കാരവന്‍ വന്നതോടെ ഇല്ലാതായതായി പഴയ താരങ്ങളൊക്കെ പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ഇന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി ഈ വലിയ വാഹനം മാറിക്കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button