ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ നേടിയ തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ വച്ചു. ഈ വീട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കാണിച്ചാണ് റവന്യൂ വിഭാഗത്തിന്റെ നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്തെ 84.3 ഏക്കറോളം വരുന്ന വസ്തുവിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. മൂന്ന് മാസം മുമ്പ് ഈ ഭൂമി സര്‍ക്കാറിന്റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി വിധിച്ചു. ഇതോടെയാണ് തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോയത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്തോട് ചേര്‍ന്നാണെന്നാണ് റവന്യു വകുപ്പിന്റെ വാദം.
അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ വിഭാഗം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് നോട്ടീസ് പതിച്ച് വീട് സീല്‍ ചെയ്യുകയായിരുന്നു എന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments