സൂപ്പര്‍താര ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരം നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മോഹൻലാലിനൊപ്പം ‘കാസനോവ’ എന്ന ചിത്രത്തില്‍ അഭിനയിച്ച സഞ്ജന കന്നടയിലെയും തെലുങ്കിലെയും അറിയപ്പെടുന്ന താരമാണ്.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ മൂലം കുറച്ചുകാലത്തേക്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് സഞ്ജന കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപുറകെ ഗുരുതരമായ രോഗം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും താരം വെളിപ്പെടുത്തി.
ഓപ്പറേഷനിലൂടെ 550 എംഎല്ലുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തുവെന്നും വീണ്ടും സിനിമയിൽ സജീവമാകുമെന്നും അറിയിച്ച് സഞ്ജന വീണ്ടും ട്വിറ്ററിൽ വന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
Post Your Comments