നടി മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. വനിതാ മതിലില്‍ നിന്നുള്ള പിന്മാറ്റവും ഡബ്യൂസിസിയോടുള്ള മഞ്ജുവിന്റെ നിലപാടും ഇതിനു ഉദാഹരണമാണെന്നും സംവിധായകന് പറയുന്നു.
ഒടിയന് സിനിമ റിലീസ് ചെയ്തതിന് ശേഷമുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളിലും വിവാദങ്ങളിലും താരം കാട്ടിയ നിശ്ശബ്ദത വേദനയുണ്ടാക്കി എന്നും അദ്ദേഹം പ്രതികരിച്ചു. അവര്‍ സൂമഹത്തില്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ എന്നും സംശയിക്കുന്നതായി ശ്രീകുമാര്‍ മേനോന് പറയുന്നു.
Post Your Comments