GeneralLatest NewsMollywoodMovie Gossips

ദുര്യോധനനായി സുരേഷ് ഗോപി; ഭീമനായി താര രാജാവ്; ആരാധകര്‍ ആവേശത്തില്‍!!

മലയാളത്തിന്റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതായി സൂചന. തെന്നിന്ത്യന്‍ താരം വിക്രം നായകനായി എത്തുന്ന മഹാവീര്‍ കര്‍ണയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും വേഷമിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ സുരേഷ്ഗോപി ദുര്യോധനനായി എത്തുമ്പോള്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജാ വേളയില്‍ വിമലിനൊപ്പം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുരേഷ്ഗോപിയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. കാരണം ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. എം ടി തിരക്കഥ തിരിച്ചു ചോദിച്ചതോടെ മോഹന്‍ലാലിന്റെ ഭീമന്‍ സ്വപ്നം ഉപേക്ഷിക്കപ്പെടുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button