തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ കോലമാവ് കോകിലയിലെ കല്യാണ വയസ്സ് എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്ത ഒന്നാണ്. നയന്‍താരയും യോഗി ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ചിത്രമാണ് കോലമാവ് കോകില. ചിത്രത്തില്‍ പ്രണയാഭ്യര്‍ഥന ഹാസ്യത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചിട്ടുള്ള ഈ ഗാനം യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.
ഈ ഗാനത്തിനെതിരെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഗാനത്തിന്റെ ബീറ്റുകള്‍ ഒരു പാശ്ചാത്യ ഗാനത്തിന്റേതിന് സമാനമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ ലൈസന്‍സ്ഡ് ബീറ്റ് ആണ് കല്യാണ വയസ്സില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കരാറടിസ്ഥാനത്തില്‍ വില കൊടുത്ത് അവകാശം വാങ്ങിയെന്നും അനിരുദ്ധ് വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോള്‍ ഗാനം അപ്രത്യക്ഷമായതിന് വിശദീകരണവുമായി സംവിധായകന് രംഗത്ത് എത്തി. ലൈസന്‍സ്ഡ് ബീറ്റിന്റെ കരാര്‍ കാലാവധി കഴിഞ്ഞതുകൊണ്ടാണ് യൂ ട്യൂബ് അത് എടുത്തു കളഞ്ഞതെന്ന് കോലമാവ് കോകിലയുടെ സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞു.
Post Your Comments