തെന്നിന്ത്യയില്‍ വീണ്ടും സിനിമാ വിവാദം. വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തെന്നിന്ത്യന്‍ താരം ഹന്‍സികയും താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനുമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന മഹാ എന്ന ചിത്രമാണ് വിമര്‍ശനത്തിനു ഇരയായിരിക്കുന്നത്. സിംഹാസനത്തില്‍ സന്യാസി വേഷത്തില്‍ പുക വലിച്ചു കൊണ്ടാണ് ഹന്‍സിക പ്രത്യക്ഷപ്പെടുന്നത്. ഇത് സന്യാസി സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി പി എം കെയുടെ ജാനകീരാമന്‍ നടിയ്ക്കും സംവിധായകനുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
പോസ്റ്റര്‍ വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന് യു ആര് ജമീലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആരുടേയും മനോവികാരങ്ങളെയോ ഏതെങ്കിലും മതത്തേയോ പ്രത്യേകമായി അധിക്ഷേപിക്കണമെന്നോ താന്‍ ചിന്തിച്ചിട്ടില്ലെന്നു കലാപരമായി നോക്കിക്കാണേണ്ടവയില് മതം കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments