മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ സീരിയല്‍ നടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം സ്വദേശിയായ നടി അശ്വതി ബാബുവും ഡ്രൈവര്‍ ബിനോയും ബംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ബംഗ്ലൂരുവിലേക്ക് വ്യാപിപ്പിച്ചത്. എന്നാല്‍ അശ്വതി വിദേശത്ത് ഒരു തട്ടിപ്പുകേസിലും പ്രതിയാണെന്ന് സൂചന. ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടിയും പ്രതിയാണെന്നാണ് സൂചന. ഇതിനെ കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. അശ്വതി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു.
Post Your Comments