GeneralLatest NewsMollywood

”തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരനെ ജനം പിച്ചിച്ചീന്തി”

സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം ഒടിയന്‍. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയനില്‍ മഞ്ജു നായികയായി എത്തുന്നു. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ല എന്ന പേരില്‍ സംവിധായകനെതിരെ വിമര്‍ശനവുമായി പ്രേക്ഷകര്‍ എത്തി. എന്നാല്‍ ഇത് ആദ്യമായല്ല റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിന്റെ പേരില്‍ സംവിധായകന് തെറിവിളി കേള്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തീവ്രം ഒരുക്കിയ രൂപേഷ് പീതാംബരനും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനു ഇരയായിട്ടുണ്ട്.

സിനിമ തീയറ്ററില്‍ പോയി കണ്ടവര്‍ തന്നെ പിച്ചിച്ചീന്തി എന്നാണ് രൂപേഷ് പറയുന്നത്. എന്നാല്‍ ഡിവിഡിയിലും ചാനലിലും വന്നപ്പോള്‍ തന്റെ ചിത്രം അംഗീകരിക്കപ്പെട്ടെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ രൂപേഷ് പറയുന്നത്. തനിക്കുണ്ടായ അനുഭവം വേറെ ഒരു സംവിധായകനും സംഭവിക്കരുതെന്നും മുന്‍വിധി ഇല്ലാതെ എല്ലാ ചിത്രങ്ങളും കാണണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെ പറഞ്ഞു.

രൂപേഷിന്റെ പോസ്റ്റ്

16 നവംബര്‍ 2012 ല്‍, തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരന്‍ എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല . പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥ സംഭവിക്കയുന്നു. എനിക്കു സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്.

അത് കൊണ്ട് ഒരു മുന്‍വിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാം സിനിമകളും നമുക്ക് ആസ്വദിക്കാം. നന്ദി നമസ്‌കാരം. പക്ഷേ തീവ്രം 2, നല്ല പ്രതീക്ഷ നല്‍കും. ആ പ്രതീക്ഷകള്‍ക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്‌

shortlink

Related Articles

Post Your Comments


Back to top button