മോഹലാല്‍ നായകനായി എത്തിയ ഒടിയന് സമ്മിശ്ര പ്രതികരണം നേടി മുന്നെരുന്നതിനിടയില് ഷൂട്ടിംഗ് സെറ്റിലെ വിചിത്ര അനുഭവങ്ങള്‍ പങ്കുവച്ചു താരം. ഷൂട്ടിങ് സെറ്റില്‍ വച്ച് മരിച്ച നടന്റെ ആത്മാവ് തന്നെ തിരക്കി തന്റെ അടുപ്പക്കാരുടെ സ്വപ്നത്തിലെത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ” ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന് മരിച്ചു. അപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ പലരുടെയും സ്വപ്നത്തില്‍ അദ്ദേഹം എത്തി’ മോഹന്‍ലാല്‍ എവിടെപ്പോയി’ എന്ന് ചോദിക്കുന്നു. ഇത് പലരും തന്നോട് പറഞ്ഞു.
”പരസ്പരം ബന്ധമില്ലാത്ത രണ്ടുപേര്‍ എന്നോടിത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്ന് അന്വേഷിച്ച് വന്നതാണെന്ന തോന്നല്‍ എന്റെ മനസ്സിലൂണ്ടായി. ഞാനുമായി വല്ലാത്ത ഹൃദയബന്ധം പുലര്‍ത്തിയ ആളായിരുന്നു ആ നടന്. അന്ന് ഞാന്‍ മനസ്സുരുകി അദ്ദേഹത്തോട് ചോദിച്ചു: എന്തിനാണ് അവരെ തേടി പോകുന്നത്? എന്നെക്കാണാന്‍ എന്റെ സ്വപ്നത്തില്‍ മതിയല്ലോ?
മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അവരോട് ചോദിച്ചു, പിന്നീട് അദ്ദേഹം അന്വേഷിച്ചു വന്നോയെന്ന്. രണ്ടുപേരുംം പറഞ്ഞു ഇല്ലായെന്ന്. ഒടിയന്റെ പരസ്യത്തിന് വേണ്ടി ഉണ്ടാക്കിയ കഥയല്ലെ ഇതെന്ന് നിങ്ങളിപ്പോ ചോദിക്കും. അല്ല, ഈ അനുഭവം എത്രയോ വര്‍ഷം മുമ്പ് പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്” മോഹന്‍ലാല്‍ പറയുന്നു.
Post Your Comments