മകളുടെ ഓര്‍മ്മയില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനയായി ഗായിക ചിത്ര. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററില്‍ ചിത്രയുടെ മകള്‍ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോതെറപ്പി വാര്‍ഡിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ‘ഞാന്‍ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്’ ചിത്ര പറഞ്ഞത്.
ക്രിസ്മസ് രാവുകള്‍ക്കായി തരംഗിണിക്കു വേണ്ടി കെ.എസ്.ചിത്ര 33 വര്‍ഷം മുന്‍പു പാടിയ ‘പൈതലാം യേശുവേ.. ഉമ്മവെച്ചമ്മവെച്ചുണര്‍ത്തിയ’ എന്ന ക്രിസ്മസ് ഗാനം ചിത്ര വീണ്ടും ആലപിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്നേഹസ്പര്‍ശം പരിപാടിയുടെ വിളംബര ഗാനമായ ഇനിയും പുലരിവിരിയും. മുകളുകള്‍ പൂക്കളായി വിടരും. എന്ന ഗാനത്തിന്റെ ഈരടികള്‍ പാടിയ ശേഷമായിരുന്നു പൈതലാം യേശുവേ ആലപിച്ചത്. ഈ പാട്ടിനുശേഷം എല്ലാവര്ക്കും ക്രിസ്മസ് ആശംസകളും ചിത്ര നേര്‍ന്നു.
Post Your Comments