മോഹന്‍ലാല്‍ – മഞ്ജു കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒടിയന്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മഞ്ജുവിന്റെ ശത്രുക്കള്‍ നടത്തുന്നുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഈ അവസരത്തില്‍ സിനിമ പോലും കാണാതെ കമന്റിട്ട ഒരു വിരുതന്റെ കള്ളം പൊളിച്ചടുക്കി സോഷ്യമീഡിയ. ചിത്രത്തിന്‍റെ ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയിൽ കഴിച്ച മുട്ടപഫ്സ് കൊള്ളാം എന്നാണ് അക്ഷയ് ആകാശ് എന്ന യുവാവ് കമന്റിട്ടത്.
റാന്നി ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് താന്‍ സിനിമ കണ്ടതെന്നും ഇയാള്‍ സൂചിപ്പിച്ചിരുന്നു. കമന്റ് വൈറലായതിന് തൊട്ടു പിന്നാലെ മറുപടിയുമായി തീയേറ്റര്‍ രംഗത്തെത്തി. ഇവിടെ പഫ്‌സില്ലല്ലോ എന്ന് പറഞ്ഞു രംഗത്ത് എത്തിയ തിയറ്റര്‍കാര്‍ മനഃപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുകവെന്നും പറഞ്ഞു. പിന്നാലെ അക്ഷയ് മൂന്ന് മുട്ട പഫ്‌സും തീയേറ്റര്‍ എടുത്തുവെച്ചിട്ടുണ്ട്. അക്ഷയ്ക്ക് മാത്രം എന്ന ബോര്‍ഡിനൊപ്പം പഫ്സിന്‍റെ ചിത്രവും പുറത്തുവിട്ടു
Post Your Comments