അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും മുന്നിൽവച്ച് പീഡിപ്പിക്കാൻ നായകന് ശ്രമിച്ചുവെണ്ണ പരാതിയുമായു നടി രംഗത്ത്. സീരിയല്‍ ഷൂട്ടിനിടെയുണ്ടായ സംഭവത്തില്‍ നിയമ നടപടിയ്ക്ക് ഒരുങ്ങിയ പ്രധാന നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി. യുഎസ് ടിവി സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന ‘ബുൾ’ എന്ന സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കൽ വെതർലിക്കെതിരേയാണ് അമേരിക്കൻ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവിന്റെ ആരോപണം.
സീരിയലിന്റെ ചിത്രീകരണ സമയത്ത് മൈക്കൽ തന്റെ ശരീര ഘടനയെക്കുറിച്ച് അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകൾ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും മുന്നിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്കുവിന്റെ പരാതി. 2017ലായിരുന്നു സംഭവം. പരാതി ഉന്നയിച്ചതിനെ തുടർന്ന് ചാനൽ അധികൃതർ ദുഷ്കുമായി ചർച്ച നടത്തിയിരുന്നു. ദുഷ്കു ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കൽ പ്രതികരിച്ചത്. അതെ തുടര്‍ന്ന് ഇനി സീരിയലുമായി തുടരാൻ കഴിയില്ലെന്ന് അറിയിച്ച ദുഷ്കുവിനു ചാനല്‍ നഷ്ട പരിഹാരം നൽകുകയുമായിരുന്നു.
Post Your Comments