
യുവ സീരിയല്‍ നടി കൊച്ചിയില്‍ അറസ്റ്റില്‍. സിനിമ സീരിയൽ താരം അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ലക്ഷങ്ങള്‍ വിലവരുന്ന ലഹരി മരുന്ന് ബെംഗളൂരുവില്‍ നിന്നും എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments