മോഹന്‍ലാല്‍ മഞ്ജു വാരിയർ കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ഇതിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. മഞ്ജു വാരിയരിന്റെ പേരിൽ ക്രൂശിക്കപ്പെട്ടാൽ അതില്‍ നിരാശയില്ലെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. വിവാഹ മോചനത്തിന് ശേഷം അഭിനയ രംഗത്തേയ്ക്ക് മഞ്ജു എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. അതിനാലാണ് തന്റെ ചിത്രത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ശ്രീകുമാര്‍ പറയുന്നു.
ശ്രീകുമാറിന്റെ വാക്കുള്‍ ‘മഞ്ജു വാരിയർ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേൽവരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്ക് ഞാൻ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതിൽ ഖേദമില്ല.’
‘ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം. മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീർക്കാനും വ്യക്തിവൈരാഗ്യം തീർക്കുവാനും സിനിമയെ ഉപയോഗിക്കുമ്പോൾ തകരുന്നത് സിനിമാ ഇൻഡസ്ട്രിയാണ്.’
എനിക്കെതിരെ കുറേക്കാലമായി നടക്കുന്ന മനഃപൂർവമായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോൾ സിനിമയ്ക്കെതിരെ വരുന്നത്. ബുദ്ധിയുള്ള ആളുകൾക്ക് അതറിയാം. എനിക്ക് അവരോട് സഹതാപം മാത്രമാണ് ഉള്ളത്.ചിലപ്പോൾ അവരുടെ തെറ്റിദ്ധാരണയിൽ ഇരയാക്കപ്പെട്ടതാകാം ഞാൻ.’ ‘28 വർഷമായി പരസ്യമേഖലയിൽ ഉള്ള ആളാണ് ഞാൻ. ഐശ്വര്യ റായി പോലെ വലിയ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. മഞ്ജുവിന്റെ ബ്രാൻഡ് കൈകാര്യം ചെയ്യാൻ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനടന്മാരുടെ ടാലന്റുകൾ മാനേജ് ചെയ്യുന്ന ഡിവിഷൻ എന്റെ കമ്പനിക്കുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോൾ പ്രഫഷനലായ പിന്തുണ നൽകുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സിൽ സിനിമയിലേയ്ക്ക് തിരിച്ചുവരാൻ തയാറെടുക്കുന്ന നടിക്കുമുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാൻ അപ്പോൾ മഞ്ജുവിൽ കണ്ടത് ‘മഞ്ജു എന്ന ബ്രാൻഡ്’ ആണ്. എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’ –ശ്രീകുമാര്‍ ചോദിക്കുന്നു.
Post Your Comments