സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ ആളെത്തി; പ്രാര്‍ത്ഥനയോടെ കുടുംബം

സഹ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി സേതുലക്ഷ്മി പത്ത് വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം കഷ്ടപ്പെടുന്ന തന്റെ മകന്‍ കിഷോറിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ച്‌ രംഗത്തെത്തിയിരുന്നു. നടി പൊന്നമ്മ ബാബു തന്റെ ഒരു വൃക്ക കിഷോറിന് നല്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ഷുഗറും കൊളസ്‌ട്രോളും അധികമായതിനാല്‍ പൊന്നമ്മ ബാബുവിന് കിഷോറിന് വൃക്ക നല്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അതോടെ വീണ്ടും സങ്കടത്തിലായ കുടുംബത്തിനു പ്രതീക്ഷ നല്‍കികൊണ്ട് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധനായി ഒരു യുവാവ് എത്തി. വയനാട് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് കിഷോറിന് വൃക്ക നല്കാന്‍ സന്നദ്ധനായി മുന്നോട്ട് വന്നത്.

ഈ യുവാവിന്റെ വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പരിശോധനാ ഫലം പുറത്ത് വന്ന് അത് കിഷോറിന് ചേരുന്നതാണെങ്കില്‍ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്ന് സേതുലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് കിഷോറിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വച്ചായിരിക്കും ശസ്ത്രക്രിയ നടക്കുക.

Share
Leave a Comment