GeneralKollywood

വേലക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തി സിനിമ കണ്ടു; സൂപ്പര്‍ താരത്തിനെതിരെ വിമര്‍ശനം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. വേലക്കാരിയെ മണിക്കൂറുകളോളം പിന്നിൽ നിർത്തി രജനിയും കുടുംബവും സിനിമ കണ്ടതാണ് സോഷ്യൽ മീഡിയയുടെ വിമര്‍ശനത്തിനു കാരണം. രജനിക്കും കുടുംബത്തിനും മാത്രമായി ഷോ നടത്തിയ തിയേറ്ററിനുള്ളിൽ സീറ്റുകൾ ധാരാളം ഒഴിഞ്ഞു കിടന്നിട്ടും ജോലിക്കാരിയെ ഇരിക്കാൻ അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.

ആരാധകർക്കൊപ്പം തമിഴിലെ ചില താരങ്ങളും രജനിയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തി. ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ വീട്ടുജോലിക്കാരോട് വളരെ മോശമായാണ് പെരുമാറാറുളളതെന്നും ഒരാള്‍ കമന്റ് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button