
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. എന്നാല്‍ താരത്തിനെതിരെ വിമര്‍ശനവുമായി മുംബൈ പോലീസ് രംഗത്ത്. ദുൽഖർ സ്റ്റിയറിംഗിൽ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങൾ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. മുംബൈ പൊലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്നു ദുൽഖർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രക്കിന് മുകളിൽ കാർ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുൽഖർ വിശദീകരിച്ചു. കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്നും ദുൽഖർ ആരോപിച്ചു.
Post Your Comments