GeneralLatest NewsMollywoodNEWS

യുവനടന്‍ അഭിമന്യുവിന്റെ മരണം; അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്‍റെ ഉടമയ്ക്ക് ആശംസയുമായി കുറിപ്പ്

മലയാളികളെ ഞെട്ടിപ്പിച്ച ഒരു അപകടമരണമാണ് യുവ നടന്‍ അഭിമന്യു രാമാനന്ദന്റെത്. മൗനം സൊല്ലും വാര്‍ത്തകള്‍’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. അമിത വേഗത്തില്‍ വന്ന ആഡംബര കാര്‍ അഭിമന്യുവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും പരുക്കേറ്റ് കിടന്ന അഭിമന്യുവിനെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നു പോവുകയായിരുന്നു. താരത്തിന്റെ മരണത്തെക്കുറിച്ച് ഒരു ബന്ധു എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ് വൈറല്‍.

അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ മൂന്നര വയസുള്ള രണ്ട് പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ഉടമയ്ക്കാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

ഒരു അപകടം അത് ആര്‍ക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങള്‍ അണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവന്‍ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെണ്‍മക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവന്‍ പോയി.

സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്ബോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്ബോള്‍, ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്ബോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം അണല്ലോ അല്ലേ?
ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവന്‍ അല്ലായിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്‌റിലില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ എങ്കിലും ഉണ്ടായേനെ. സഹിക്കാന്‍ പറ്റുന്നില്ല മാഷേ … അയ്യോ വണ്ടി നിര്‍ത്തിയാല്‍ ചിലപ്പോള്‍ പോലീസ് കേസ് ആയാലോ? പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെന്‍സ് കാറല്ലെ സീറ്റില്‍ ഒക്കെ ചോരക്കറയാകില്ലേ അല്ലേ?
മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതുകൊണ്ടുതന്നെ അങ്ങയെ താങ്കള്‍, സുഹൃത്ത് എന്നൊക്കെ വിളിക്കട്ടെ.
അവന്‍ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആര്‍ക്കും അവന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയില്ല.
മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാള്‍? ഒരിക്കല്‍ പണവും സ്വാധീനവും ഒന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ പോരാതെ വരും അപ്പോള്‍ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില…
പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു…. എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹിക്കട്ടെ.

നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം…”

shortlink

Related Articles

Post Your Comments


Back to top button