കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സീതയും ഇന്ദ്രനും. ജനപ്രിയ പരമ്പര സീത ചരിത്രത്തിലാദ്യമായി വിവാഹം ലൈവായി കാണിച്ചു റെക്കോര്‍ഡ് നേടിയ പരമ്പരയാണ്. എന്നാല്‍ ഇപ്പോള്‍ സീതയിലെ അപ്രതീക്ഷിത ട്വിസ്റ്റിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. നായകനായ ഇന്ദ്രനെ കൊലപ്പെടുത്തിയുള്ള ട്വിസ്റ്റില്‍ താല്പര്യമില്ലെന്നും സീതയും മരിച്ചുവെന്ന് കരുതുകയാണ് തങ്ങളെന്നുമാണ് ആരാധകരുടെ അഭിപ്രായം.
അടുത്തിടെയായിരുന്നു നായകനായ ഇന്ദ്രന് മരിച്ചത്. സീതയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇരുവരും തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇന്ദ്രന് മരിക്കുകയും സീത ജീവിതത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. നായകനെ കൊലപ്പെടുത്തി കൊണ്ടുള്ള ട്വിസ്റ്റ് വന്നതോടെ സംവിധായകനെതിരെ വ്യപക വിമര്‍ശനം.
സംവിധായകന്റെ ഈ തീരുമാനം തങ്ങളെ ബാധിച്ചുവെന്നും ഇനി സീത കാണില്ലെന്നുമാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ദ്രനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകരുടേത്. ഇതൊന്നുമറിയാതെ സംവിധായകനെതിരെ തിരിഞ്ഞത് സൈബര്‍ ആക്രമണം നടത്തുകയാണ് ആരാധകര്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സൈബര്‍ ആക്രമണത്തിനെതിരെ സംവിധായകന് പരാതി നല്കിയെന്നു റിപ്പോര്‍ട്ട്.
ഗിരീഷ് കോന്നി ഒരുക്കുന്ന പരമ്പരയില്‍ സ്വാസികയും ഷാനവാസുമാണ് സീതയും ഇന്ദ്രനുമായെത്തുന്നത്.
Post Your Comments